കാല്‍ ശതമാനം പോലുമില്ലാത്ത ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പോലീസ് സംരക്ഷണത്തോടെ പള്ളി പിടിച്ചെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതോടെ സുറിയാനി സഭയുടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന് കീഴിലുള്ള കോതമംഗലം മാര്‍ തോമാ ചെറിയ പള്ളി വീണ്ടും കൈയ്യേറ്റ ഭീഷണിയുടെ നിഴലില്‍...
ആക്രമണം അഴിച്ചുവിട്ട ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസിനെ വധശ്രമത്തിന് എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും യാക്കോബായ സുറിയാനി സഭ ആവശ്യപ്പെടുന്നു...
മലങ്കര സഭാതര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് സര്‍ക്കാര്‍തല ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുവാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ആഭ്യന്തര വകുപ്പിന്റേതാണ് പുറത്തിറങ്ങിയ ഉത്തരവ്...
മലങ്കര സഭാതര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ബഹു. കേരള സര്‍ക്കാര്‍ ഒരു മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത് യാക്കോബായ സുറിയാനി സഭ പൂര്‍ണ്ണമായി സ്വാഗതം ചെയ്യുന്നു...
പരിശുദ്ധ സഭയുടെ ക്രമീകരണപ്രകാരം 2016 മാര്‍ച്ച് 25 ന് ആണ് ഇത്തവണ ദുഃഖവെള്ളി ദിവസം. മാര്‍ച്ച് 25 എന്നത് ശുദ്ധിമതിയായ വിശുദ്ധ ദൈവമാതാവിനോടുള്ള അറിയിപ്പിന്റെ പെരുന്നാള്‍ (വചനിപ്പ് പെരുന്നാള്‍) ആണ്. വചനിപ്പ് പെരുന്നാള്‍ ഏത് ദിവസം വന്നാലും അന്ന് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കണമെന്ന് പരിശുദ്ധ സഭ കല്‍പ്പിക്കുന്നു...
പുത്തന്‍കുരിശ് ● അഖിലമലങ്കര സുവിശേഷസംഘം വാര്‍ഷീക പൊതുയോഗം പുത്തന്‍കുരിശ് മോര്‍ ഏലിയാസ് ചാപ്പലില്‍വെച്ച് കൂടി. ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിലും സുവിശേഷ സംഘം അധ്യക്ഷനായ ഡോ. മോര്‍ അത്താനാസ്സിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിലും നടന്ന പൊതുയോഗത്തില്‍ സുവിശേഷ സംഘത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവു കണക്കുകളും അവതരിപ്പിക്കപ്പെട്ടു. അഭി.ഡോ. മോര്‍ അത്താനാസ്സിയോസ് ഏലിയാസ് മെത്രാപ്പോലീത്ത (പ്രസിഡന്റ്), വന്ദ്യ ഇ.സി വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ (വൈസ് പ്രസിഡന്റ്), വന്ദ്യ ബേബി ജോണ്‍ ഐക്കാട്ടുതറയില്‍ കോര്‍ എപ്പിസ്‌കോപ്പ (ജനറല്‍ സെക്രട്ടറി), എ.വി പൗലോസ് അമ്പാട്ട് (സെക്രട്ടറി), ഷെവലിയാര്‍ ഡോ. കെ.സി രാജന്‍ (ട്രഷറര്‍) എന്നിവരെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളായി പൊതുയോഗം തെരഞ്ഞെടുത്തു. ഈ വര്‍ഷത്തെ യോഗത്തിന്റെ ചിന്താവിഷയമായി 2 തീമോഥെയോസ് 4:2 : 'ഒരുങ്ങി നില്‍ക്കൂ' വാക്യത്തെ യോഗം തെരഞ്ഞെടുത്തു.
Facebook
Twitter
+ Google
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അഭിപ്രായം ആവണമെന്നില്ല, മറിച്ച് വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്ന വിവിധ വ്യക്തികളുടെ സ്വന്തം നിലയിലുള്ള അഭിപ്രായങ്ങള്‍ മാത്രം!