കോതമംഗലത്ത് വീണ്ടും പള്ളികയ്യേറ്റത്തിന് ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍

കോതമംഗലം ● പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന് കീഴിലുള്ള കോതമംഗലം മാര്‍ തോമാ ചെറിയ പള്ളി കയ്യേറാനുള്ള ശ്രമവുമായി വീണ്ടും മെത്രാന്‍ കക്ഷികള്‍. ഇന്ന് വൈകീട്ടോടെ മെത്രാന്‍ കക്ഷി വൈദീകനായ തോമസ് പോളിന്റെ നേതൃത്വത്തില്‍ പള്ളികയ്യേറാനുള്ള ശ്രമമുണ്ടാകുമെന്ന വാര്‍ത്തകളെത്തുടര്‍ന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് ദൈവാലയത്തില്‍ തടിച്ചുകൂടിയത്. ചെറിയ പള്ളിയില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും സന്ധ്യാ നമസ്‌കാരത്തിനും ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ നേതൃത്വം നല്‍കി. മെത്രാപ്പോലീത്തന്മാരായ മോര്‍ ഗ്രീഗോറിയോസ് ജോസഫ്, മോര്‍ ഇവാനിയോസ് മാത്യൂസ്, മോര്‍ ക്രിസോസ്റ്റമോസ് മര്‍ക്കോസ് എന്നിവരും സഭാ വൈദീക ട്രസ്റ്റി വന്ദ്യ സ്ലീബാ പോള്‍ വട്ടവേലില്‍ കോറെപ്പിസ്‌കോപ്പ, അല്‍മായ ട്രസ്റ്റി കമാന്‍ഡര്‍ സി. കെ ഷാജി തുടങ്ങിയവര്‍ പ്രാര്‍ത്ഥനകളില്‍ സംബന്ധിച്ചു.
മാര്‍ തോമാ ചെറിയ പള്ളിയും പരിശുദ്ധ മോര്‍ ബസ്സേലിയോസ് യല്‍ദോ ബാവായുടെ കബറിടവും കയ്യേറാനുള്ള നിരന്തരമായ ശ്രമങ്ങള്‍ ഉണ്ടാകുന്നതിന് തുടര്‍ന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് പ്രാര്‍ത്ഥനയുമായി ചെറിയ പള്ളിയില്‍ എത്തുന്നത്. നാടിന്റെ കെടാവിളക്കായി ശോഭിക്കുന്ന ചെറിയ പള്ളിയെ ജീവന്‍ കൊടുത്തും സംരക്ഷിക്കാന്‍ തികഞ്ഞ ജാഗ്രതയിലാണ് കോതമംഗലം എന്ന നാടും നാനാജാതി മതസ്ഥരായ അവിടുത്തെ നാട്ടുകാരും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അഭിപ്രായം ആവണമെന്നില്ല, മറിച്ച് വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്ന വിവിധ വ്യക്തികളുടെ സ്വന്തം നിലയിലുള്ള അഭിപ്രായങ്ങള്‍ മാത്രം!