കോടതി വിധികളുടെ മറവില്‍ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിനു കീഴിലുള്ള യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങളും സ്വത്തുവകകളും പിടിച്ചടക്കുന്ന മെത്രാന്‍ കക്ഷികള്‍ക്കെതിരെ ഒരേ മനസ്സോടെ യാക്കോബായ സഭാമക്കള്‍ വെട്ടിത്തറയില്‍...
പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴിലുള്ള യാക്കോബായ സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസനത്തിലെ വെട്ടിത്തറ സെന്റ. മേരീസ് സൂനോറോ യാക്കോബായ സുറിയാനി പള്ളിയിയുടെ സ്ഥാപനോദ്യേശത്തിന് വിരുദ്ധമായിട്ടുള്ള യാതൊരു നടപടികളും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അനുവദിക്കില്ലെന്ന് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ വ്യക്തമാക്കി. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴിലല്ലാത്ത ആരെയും ദൈവാലയത്തില്‍ പ്രവേശിക്കുവാന്‍ അനുവദിക്കുകയില്ല...
ഒശാനായോടെ വിശുദ്ധ ഹാശാ ആഴ്ചയിലേക്ക് പരിശുദ്ധ സഭ പ്രവേശിക്കുകയാണ്. കര്‍ത്താവിന്റെ പെസഹാ , വി:കുര്‍ബ്ബാന സ്ഥാപനം , പീഡ അനുഭവം, ക്രൂശു മരണം , പുനരുത്ഥാനം എന്നിവ പ്രാര്‍ത്ഥനയില്‍ നിറഞ്ഞ ധ്യാനം എന്നപോലെ പരിശുദ്ധ സഭ ഈ ആഴ്ചയില്‍ അനുസ്മരിക്കും. ശ്രേഷ്ഠ കാതോലിക്കാ ബാവ മുഖ്യകാര്മീകത്വം വഹിക്കുന്ന എല്ലാ ഹാശാ ആഴ്ച്ച ശുശ്രൂഷകളും (ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ ഒഴികെ) ജെ.എസ.സി ന്യൂസ് തത്സയം സംപ്രേക്ഷണം ചെയ്യും.
ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസിന്റെതായി പത്രമാധ്യമങ്ങളില്‍ വന്നിട്ടുള്ളതായ പരസ്യപ്രസ്താവന വിശ്വാസികളുടെ ഇടയില്‍ ആശയകുഴപ്പം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഉള്ളതാണ് എന്ന് യാക്കോബായ സുറിയാനി സഭാ മെത്രാപ്പോലീത്തന്‍ സമതി അഭിപ്രായപ്പെട്ടു. കോടതിവിധിയുടെ മറവില്‍ യാക്കോബായ സഭാവിശ്വാസികളെ പീഡിപ്പിക്കുന്ന ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തിന് ഇപ്രകാരം ഒരു പ്രസ്താവന നടത്തുന്നതിന് ധാര്‍മ്മികമായി എന്ത് അവകാശമാണ് ഉള്ളതെന്ന് മെത്രാപ്പോലീത്തന്‍ സമിതി ചോദിച്ചു...
ബഹു. സുപ്രീം കോടതിയുമായി ബന്ധപ്പെട്ട് പത്ര ദൃശ്യ മാധ്യമങ്ങള്‍ വഴി വരുന്ന വാര്‍ത്തകള്‍ ആശങ്ക ജനകമാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവാ പറഞ്ഞു. ബഹു.സുപ്രീം കോടതി മൂന്നംഗ ബഞ്ചിന്റെ വിധിക്കെതിരായി സുപ്രീം കോടതിയുടെ തന്നെ മറ്റൊരു മൂന്നംഗ ബഞ്ച് വിധിച്ചത് നിയമ വ്യവസ്ഥിതിയ്ക്ക് അംഗീകരിക്കുവാന്‍ കഴിയുന്നതല്ല എന്ന സുപ്രീം കോടതിയിലെ സീനിയര്‍ ന്യായാധിപന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍, സമുദായ കേസില്‍ 1995ല്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധിയ്ക്ക് വിരുദ്ധമായ 2017ലെ രണ്ടംഗ ബഞ്ചിന്റെ വിധി പുന:പരിശോധിക്ക പ്പെടേണ്ടതാണെന്ന് ശ്രേഷ്ഠ ബാവാ അഭിപ്രായപ്പെട്ടു...
പരിശുദ്ധ സഭയുടെ ക്രമീകരണപ്രകാരം 2016 മാര്‍ച്ച് 25 ന് ആണ് ഇത്തവണ ദുഃഖവെള്ളി ദിവസം. മാര്‍ച്ച് 25 എന്നത് ശുദ്ധിമതിയായ വിശുദ്ധ ദൈവമാതാവിനോടുള്ള അറിയിപ്പിന്റെ പെരുന്നാള്‍ (വചനിപ്പ് പെരുന്നാള്‍) ആണ്. വചനിപ്പ് പെരുന്നാള്‍ ഏത് ദിവസം വന്നാലും അന്ന് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കണമെന്ന് പരിശുദ്ധ സഭ കല്‍പ്പിക്കുന്നു...
ചരിത്രത്തില്‍ ആദ്യമായി പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ ശ്രേഷ്ഠ ബാവയും അഭിവന്ദ്യ മെത്രാപ്പോലീത്തമാരും ആലപിച്ച ഭക്തി ഗാനങ്ങള്‍ 'ക്രൂശുമായ് നാഥന്‍' പ്രകാശനം നിര്‍വ്വഹിച്ചു. പുത്തന്‍കുരിശ് പാത്രിയര്‍ക്കല്‍ സെന്റര്‍ മൈതാനിയില്‍ നടക്കുന്ന അഖില മലങ്കര സുവിശേഷ യോഗത്തിന്റെ ആദ്യ ദിനമായ ഇന്ന് ശ്രേഷ്ഠ ബാവാ തിരുമനസ്സാണ് സി.ഡി പ്രകാശനം ചെയ്തത് !
Facebook
Twitter
+ Google
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അഭിപ്രായം ആവണമെന്നില്ല, മറിച്ച് വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്ന വിവിധ വ്യക്തികളുടെ സ്വന്തം നിലയിലുള്ള അഭിപ്രായങ്ങള്‍ മാത്രം!